ദേവയാനി ഖോബ്രഗഡെയ്ക്ക് അറസ്റിന്റെ സമയത്ത് പൂര്‍ണ നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നതായി ഇന്ത്യ

December 27, 2013 ദേശീയം

ന്യൂഡല്‍ഹി: ജോലിക്കാരിക്കുള്ള വിസാ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് അമേരിക്കയില്‍ അറസ്റിലായ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെയ്ക്ക് അറസ്റിന്റെ സമയത്ത് പൂര്‍ണ നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. അറസ്റിലാകുന്ന സമയത്ത് യുഎന്‍ നയതന്ത്ര പ്രതിനിധി സംഘത്തില്‍ ദേവയാനിക്ക് താത്കാലിക ചുമതല നല്‍കിയിരുന്നു. ഓഗസ്റ് 26നാണ് ചുമതല നല്‍കിയിരുന്നത്. ഡിസംബര്‍ 31 വരെ കാലാവധിയുണ്ടായിരുന്നെന്നും രേഖകളില്‍ പറയുന്നു. നിയമപരിരക്ഷയുള്ളതിനാല്‍ ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങള്‍ക്ക് നയതന്ത്ര പ്രതിനിധികളെ അറസ്റ് ചെയ്യുകയോ തടവില്‍ വെക്കുകയോ ചെയ്യാന്‍ കഴിയില്ല. ഈ നയതന്ത്ര പരിരക്ഷ മറികടന്നാണ് അറസ്റ് നടന്നെതെന്ന് ഇന്ത്യ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം