മൂന്നാംതവണ പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമില്ല: മന്‍മോഹന്‍ സിങ്

December 27, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: മൂന്നാംതവണയും പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് മന്‍മോഹന്‍ സിങ്.  രണ്ടു ദിവസം മുമ്പാണ് മന്‍മോഹന്‍ സിങ് നിലപാട് അറിയിച്ചത്. ഇക്കാര്യം സോണിയാ ഗാന്ധിയെ അറിയിച്ചതായും സൂനചയുണ്ട്. ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം അടുത്ത ആഴ്ച  വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരമാമായി. അടുത്തമാസം 17ന് നടക്കുന്ന വര്‍ക്കിങ് കമ്മറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനുള്ള പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിക്കും. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് മന്‍മോഹന്‍ സിംഗ് നേരത്തെ അറിയിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍