ബംഗാളില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് മരണം

December 27, 2013 ദേശീയം

കൊല്‍ക്കത്ത: ബംഗാളിലെ ജല്‍പായ്ഗുരിയില്‍ ഒരു പാലത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ തീവ്രവാദ സംഘടനയായ കംതാപുര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (കെ.എല്‍.ഒ) എന്ന സംഘടനയുടെ പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ സമീപത്തെ ജല്‍പായ്ഗുരി ബ്ലോക്ക് ആശുപത്രിയിലും ഉത്തര ബംഗാള്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മൂന്ന് പേര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

തീവ്രവാദിയെന്നു സംശയിക്കുന്നയാള്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം