അജ്‌മീര്‍ സ്‌ഫോടന സൂത്രധാരനെ വധിച്ചത്‌ സഹായികള്‍

December 18, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അജ്‌മീര്‍, മെക്ക മസ്‌ജിദ്‌ സ്‌ഫോടനങ്ങളുടെ ആസൂത്രകനെന്ന്‌ സംശയിക്കുന്ന ആര്‍.എസ്‌.എസ്‌ പ്രചാരകന്‍ സുനില്‍ ജോഷിയെ വധിച്ചത്‌ സഹായികള്‍ തന്നെയാണെന്ന്‌ മധ്യപ്രദേശ്‌ പൊലീസ്‌. അജ്‌മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ രാജസ്ഥാന്‍ എ.ടി.എസ്‌ അറസ്റ്റ്‌ ചെയ്‌ത ഹര്‍ഷദ്‌ സോളങ്കിയാണ്‌ മധ്യപ്രദേശ്‌ പോലീസിനു മുന്നില്‍ ഇതുസംബന്ധിച്ച കുറ്റസമ്മതം നടത്തിയത്‌.
ഇതിനെ തുടര്‍ന്ന്‌ ജോഷിയുടെ മരണവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. സുനില്‍ ജോഷി തന്നോട്‌ മോശമായി പെരുമാറിയതിനാണ്‌ അയാളെ വധിച്ചതെന്നും സോളങ്കി പോലീസിനോട്‌ വെളിപ്പെടുത്തി. 2007 ഡിസംബര്‍ 29ന്‌ ദിവാസില്‍ വെച്ചാണ്‌ അജ്‌മീര്‍, മക്കാ മസ്‌ജിദ്‌ സ്‌ഫോടനങ്ങളുടെ ആസൂത്രകനെന്ന്‌ കരുതുന്ന സുനില്‍ ജോഷി ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്‌. നേരത്തെ തെളിവിലെന്ന്‌ പറഞ്ഞ്‌ പൊലീസ്‌ കേസ്‌ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം