വ്യവസായ പ്രദര്‍ശനവിപണനമേള

December 27, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരളത്തിലെ ചെറുകിട വ്യവസായമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ജില്ലാവ്യവസായകേന്ദ്രം ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലുമായി ബന്ധപ്പെടുത്തി ഒരു വ്യവസായ പ്രദര്‍ശന വിപണനമേള ജനുവരി അഞ്ച് മുതല്‍ എട്ട് വരെ സംഘടിപ്പിക്കുന്നു. വി.ജെ.റ്റി. ഹാളില്‍ നടക്കുന്ന മേളയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് എട്ട് വരെ പ്രവര്‍ത്തിക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യവസായ സംരംഭകര്‍ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസുമായോ 9447004261, 9495408479 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍