പുസ്തകമേളകള്‍ സംഘടിപ്പിക്കും

December 28, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഉള്‍പ്പെടെയുളള സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും പാഠ്യേതര വായനക്കായി ഗ്രന്ഥങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഉപയോഗിച്ച് ഗ്രന്ഥങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ ബുക്ക്മാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ വിവിധ ജില്ലകളില്‍ പുസ്തകമേളകള്‍ സംഘടിപ്പിക്കും. മേളകള്‍ക്ക് അതത് ജില്ലകളിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 9847266181, 9846017711, 9447210869 എന്നീ നമ്പരുകളിലോ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാഫീസുമായോ ബന്ധപ്പെടാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍