അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

December 28, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി:  ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കെജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു. ലെഫ്റ്റ്‌നന്റ് ഗവണര്‍ നജീബ് ജങ് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് എല്ലാവരും സത്യവാചകം ചൊല്ലിയത്.

കെജ്‌രിവാള്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് പാര്‍ട്ടിയിലെ രണ്ടാമനായ മനീഷ് സിസോദിയ, അതുകഴിഞ്ഞ് സോംനാഥ് ഭാരതി, സത്യേന്ദ്ര ജെയിന്‍, രാഖി ബിര്‍ള, ഗിരീഷ് സോണി, സൗരഭ് ഭരദ്വാജ് എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഡല്‍ഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി കൂടിയാണ് കെജ്‌രിവാള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍