നരേന്ദ്രമോഡിയെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍

December 29, 2013 പ്രധാന വാര്‍ത്തകള്‍

vellappalliകോട്ടയം: നരേന്ദ്രമോഡിയെ പിന്തുണച്ച് എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മോഡി അധികാരത്തില്‍ വന്നാല്‍ രാജ്യം മുടിയില്ല. ബിജെപി നിലപാടുകള്‍ സ്വീകാര്യമാണെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇരുമുന്നണികളും ജനത്തെ കൊള്ളയടിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നേരിടും – വെള്ളാപ്പള്ളി പറഞ്ഞു.

ഭരണത്തിലിരിക്കുന്നവരുടെ കൊള്ളരുതായ്മ കൊണ്ടാണ് മോഡിക്ക് പ്രചാരം ലഭിക്കുന്നത്. കെജ്രിവാളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അറിയില്ലെങ്കില്‍പോലും അദ്ദേഹത്തിന് വോട്ട് കിട്ടിയതും ഇതിനുദാഹരണമാണ്. കേന്ദ്രഭരണം പരാജയമാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ട്. കോണ്‍ഗ്രസിന്റെ ഭരണം ഒരുവഴിക്കും പാര്‍ട്ടി മറ്റൊരു വഴിക്കുമാണ്. ഹിന്ദുക്കളെ പരസ്പരം തല്ലിക്കാനുള്ള അടവുനയമാണ് സര്‍ക്കാരിന്റേത്- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മോഡിയോട് കേരളം അയിത്തം കാണിക്കേണ്ട കാര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ പ്രവര്‍ത്തനശൈലി കൊണ്ടാണ് മോഡി ശ്രദ്ധേയനാകുന്നതെന്ന് പറഞ്ഞ വെള്ളാപ്പള്ളി മോഡിയെ സന്ദര്‍ശിച്ച ഷിബു ബേബി ജോണിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അമൃതാനന്ദ മയിയുടെ അറുപതാം ജന്മദിന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നരേന്ദ്ര മോഡി കേരളത്തിലെത്തിയപ്പോഴാണ് അയിത്തം കാണിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.

എല്‍ കെ അദ്വാനി വന്നപ്പോള്‍ കാണിക്കാതിരുന്ന അയിത്തം മോദി വന്നപ്പോള്‍ കാണിക്കുന്നതെന്തിനെന്നാണ് വെള്ളാപ്പള്ളി ചോദിച്ചത്. അതിന് പിന്നാലെയാണ് വ്യക്തമായ പിന്തുണയോടെ വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍