പൊള്ളലേറ്റ കുട്ടിയുടെ യഥാര്‍ഥ മാതാവ്‌ സേലം സ്വദേശിനിയെന്ന്‌ പോലീസ്‌

December 18, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊല്ലം: കൊല്ലത്ത്‌ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ആണ്‍കുട്ടിയുടെ യഥാര്‍ഥ മാതാവ്‌ സേലം സ്വദേശിനി ദേവയാനിയാണെന്ന്‌ പൊലീസ്‌ കണ്ടെത്തി. കുട്ടിയോടൊപ്പം അറസ്‌റ്റിലായ പാണ്ഡ്യന്റെ കാമുകിയാണ്‌ ദേവയാനി. മൈസൂരില്‍ താമസിക്കുന്ന മലയാളി ദമ്പതികള്‍ ഈ കുട്ടി തങ്ങളുടേതാണെന്ന്‌ അവകാശപ്പെട്ട്‌ എത്തിയിരുന്നു. ഡി.എന്‍.എ. പരിശോധനാ ഫലം അടുത്ത ദിവസം വരാനിരിക്കെയാണ്‌ പൊലീസിന്റെ കണ്ടെത്തല്‍. മനീഷെന്നാണ്‌ കുട്ടിയുടെ പേരെന്നും മനീഷിനെ കാണാനില്ലെന്ന്‌ ദേവയാനി സേലം പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പോലീസ്‌ പറഞ്ഞു. ദേവയാനിയുമായി പിണങ്ങിയ പാണ്ഡ്യന്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം