ശബരിമലയിലെ തിരക്ക് പരിഹരിക്കാന്‍ സേഫ് സോണ്‍ നിര്‍ദേശം നടപ്പിലാക്കുന്നു

January 1, 2014 പ്രധാന വാര്‍ത്തകള്‍

Sabarimala _thirakku_sannidhanamഎരുമേലി: മണ്ഡലകാലത്ത് ശബരിമലയില്‍ തിരക്കേറുമ്പോള്‍ ഗതാഗതക്കുരുക്കു മൂലം നാട്ടുകാരും മണിക്കൂറുകളോളം വലഞ്ഞത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ റോഡ് സേഫ് സോണ്‍ നോഡല്‍ ഓഫീസര്‍ പി.ടി. സുനില്‍ബാബുവിന്റെ നിര്‍ദേശം നടപ്പിലാക്കുന്നു. തിരക്ക്കൂടുമ്പോള്‍ വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞിടാതെ നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൌണ്ടുകളിലെത്തിക്കണമെന്ന നിര്‍ദേശമാണ് നടപ്പിലാക്കുന്നത്. ചൊവ്വാഴ്ച എരുമേലിയില്‍ ശബരിമല സ്പെഷല്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ തീരുമാനമായി.

നാല് സംസ്ഥാനങ്ങള്‍ക്കായുള്ള നാല് പാര്‍ക്കിംഗ് ഗ്രൌണ്ടുകള്‍ക്ക് പുറമെ അതിവിശാലമായ റബര്‍ എസ്റേറ്റാണ് നിലയ്ക്കലിലുള്ളത്. തിരക്ക് എത്ര വര്‍ധിച്ചാലും പാര്‍ക്കിംഗ് ഗ്രൌണ്ടുകളായി എസ്റേറ്റ് ഉപയോഗിച്ചാല്‍ വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞിടേണ്ടി വരില്ല. വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞിടേണ്ടി വരുമ്പോള്‍ നാട്ടുകാരുടെ യാത്രയും മുടങ്ങുകയാണ്. ഗതാഗതം നിശ്ചലമാക്കുന്നതിനാല്‍ ആംബുലന്‍സ്, പോലീസ്, ഫയര്‍ഫോഴ്സ്, ജലവിതരണം തുടങ്ങിയവയുടെ വാഹനങ്ങള്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ മണ്ഡലകാലത്ത് അഞ്ചു മണിക്കൂറോളം വാഹനങ്ങള്‍ക്ക് വഴിയില്‍ കിടക്കേണ്ടി വന്നിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍