ടിപി വധം: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പോലീസ് കേസെടുക്കും

January 1, 2014 കേരളം

T.P.Chandrasekhar7കോഴിക്കോട്: ടിപി വധക്കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പോലീസ് കേസെടുക്കും. കൂറുമാറിയ സാക്ഷികളില്‍ 16 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുക്കുന്നത്. ടിപി വധക്കേസില്‍ ഹാജരാക്കിയ സാക്ഷികളില്‍ 52 പേരാണ് കൂറുമാറിയത്. കേസെടുക്കുന്നത് കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ആറ് പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ്. നേരത്തെ മൂന്ന് പേര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു.

കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുക്കുന്നത്. ഇതോടെ നേരത്തെ കേസ് എടുത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ ടിപി വധകേസില്‍ സാക്ഷികളായ 19 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ടി പി വധക്കേസില്‍ ജനുവരി 22നാണ് വിധി പറയുന്നത്. നിലവില്‍ 36 പ്രതികളാണ് കേസിലുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം