ടി.പി.വധക്കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സമയം നീട്ടി നല്‍കി

January 3, 2014 കേരളം

T.P.Chandrasekhar7കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സമയം നീട്ടി നല്‍കി. ഈ മാസം 31 വരെയാണ് സമയം നീട്ടിയത്. നേരത്തെ ജനുവരി 22ന് കേസില്‍ വിധി പറയാനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി തീരുമാനിച്ചിരുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം ചോദിച്ചിരുന്നു. സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ കേസിന്റെ വിധി വീണ്ടും വൈകിയേക്കും. നേരത്തെ നവംബര്‍ 30-നകം കേസ് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു മാസം കൂടി സമയം നീട്ടി നല്‍കുകയായിരുന്നു. വിചാരണ കോടതിയിലെ ജഡ്ജിക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാറിനില്‍ക്കേണ്ടി വന്നതിനാലാണ് ആദ്യം സമയം നീട്ടി നല്‍കിയത്. അന്തിമവാദം പൂര്‍ത്തിയായ കേസില്‍ 36 പ്രതികളുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം