സൈനികാഭ്യാസം തുടരും: ദക്ഷിണ കൊറിയ

December 18, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

സോള്‍: ഉത്തരകൊറിയ ഷെല്ലാക്രമണം നടത്തിയ യോങ്‌പ്യോങ്‌ ദ്വീപില്‍ മുന്‍ പദ്ധതി പ്രകാരം സൈനികാഭ്യാസം നടത്തുമെന്ന്‌ ദക്ഷിണകൊറിയ അറിയിച്ചു. കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. ഏത്‌ ആക്രമണവും നേരിടാന്‍ രാജ്യം സന്നദ്ധമാണെന്നും ദക്ഷണ കൊറിയയുടെ ജോയിന്റ്‌ ചീഫ്‌ ഓഫ്‌ സ്‌റ്റാഫ്‌ പറഞ്ഞു.
യോങ്‌പ്യോങ്‌ ദ്വീപില്‍ തുടരുന്ന സൈനികാഭ്യാസം നിര്‍ത്തിയില്ലെങ്കില്‍ കൂടുതല്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന്‌ ഉത്തര കൊറിയ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ദ്വീപില്‍ കഴിഞ്ഞമാസം നടത്തിയ ഷെല്ലാക്രമണത്തേക്കാള്‍ കടുത്തതായിരിക്കും നടപടിയെന്നും ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍