ലാറ്റേ ടെക്ക് ഇന്ത്യയിലേക്ക്

January 4, 2014 മറ്റുവാര്‍ത്തകള്‍

PB-1തിരുവനന്തപുരം: അമേരിക്കയിലെ ടെക്‌നോളജി ആപ്ലിക്കേഷന്‍ സോഫ്റ്റവെയര്‍ കമ്പനിയായ ലാറ്റേ ടെക്ക് ഗ്ലോബല്‍ ഇന്ത്യന്‍ സംരംഭകര്‍ക്കായി ലാറ്റേ ടെക്ക് എം സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നു. രാജ്യത്തെ സംരംഭകര്‍ക്കും ടെക്‌നോളജിയില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി വിവിധ പരിശീലനപരിപാടികള്‍ കമ്പനി സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 6ന് ഡോ.ശശിതരൂര്‍ തിരുവനന്തപുരം താജ്‌വിവാന്തയില്‍ നിര്‍വഹിക്കും. സംസ്ഥാന ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, ഐ.ടി സെക്രട്ടറി ഡോ.കെ.എസ് ശ്രീനിവാസ്, കോണ്‍സുലേറ്റ് പ്രിന്‍സിപ്പല്‍ കൊമേര്‍ഷ്യല്‍ ഓഫീസറായ ജെയിംസ് ഗോല്‍സണ്‍, ലാറ്റേടെക്ക് ബിസിനസ്സ് ഹെഡ് അറിക്കാ മൊണ്ടായോ, ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജി.ഗിരീഷ് ബാബു, ഐ.ടി വിദഗ്ധനായ ജോസഫ് മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തെ അനന്തസാധ്യതകള്‍ കണക്കിലെടുത്ത് ഗ്ലോബല്‍ കമ്പനികള്‍ പ്രത്യേക ആപ്ലിക്കേഷനുകള്‍ തയാറാക്കുന്നതിനായി വിദഗ്ധരെ തേടുകയാണെന്ന് ലാറ്റേ ടെക്ക് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ.രഞ്ജിത് പിള്ള പറഞ്ഞു. അന്താരാഷ്ട്രാ നിലവാരത്തിലുള്ള ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം നല്‍കാനായി ഐടി സംഘടനകളും പ്രൊഫഷണലുകളും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണല്‍ ഐടി ആപ്ലിക്കേഷന്‍ സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കുന്ന ലോകത്തെ മികച്ച സ്ഥാപനമായ ലാറ്റേ ടെക്ക് അവാര്‍ഡു നേടിയ പ്രോഗ്രാമുകളായ ഇന്റഗ്രേറ്റഡ് ട്രെയിനിംഗ്, എന്റര്‍പ്രൈസ് ടാലന്റ് ഗ്രൂമിംഗ് സൊല്യൂഷന്‍, ഓണ്‍ലൈന്‍ ലൈവ്, മെന്റര്‍ഡ് ലേണിംഗ്, ക്ലാസ്‌റൂം പഠനത്തിനുള്ള വെബ് അനുബന്ധ ആപ്ലിക്കേഷനുകള്‍, പോസ്റ്റ് ക്ലാസ് റിസേര്‍ച്ച് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

2015 ഓടെ 250 സര്‍ട്ടിഫിക്കേഷന്‍ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അമേരിക്കയില്‍ ഹ്യൂസ്റ്റണ്‍ ആസ്ഥാനമായ ലാറ്റേ ടെക്ക് ഇന്ത്യയില്‍ ബാംഗ്ലൂരിലാണ് പ്രവര്‍ത്തനകേന്ദ്രം ഒരുക്കിയിട്ടുള്ളത്. രാജ്യത്ത് ഫ്രാഞ്ചൈസികള്‍ കൂടുതലായി അനുവദിച്ച് വിപുലമാക്കും. ലാറ്റേ ടെക്കിന്റെ ആഗോള തല സാന്നിധ്യം ഉപരിപഠന രംഗത്തും ആപ്ലിക്കേഷന്‍ വിസകസന രംഗത്തും വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഡോ.രഞ്ജിത് പിള്ള അഭിപ്രായപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lattetechglobal.com

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍