സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല: വീരപ്പ മൊയ്‌ലി

January 4, 2014 പ്രധാന വാര്‍ത്തകള്‍

കൊച്ചി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം വീരപ്പ മൊയ്‌ലി പറഞ്ഞു. അത്തരമൊരു നിര്‍ദേശം സര്‍ക്കാരിന്റെ മുമ്പിലില്ലെന്നും അദ്ദേഹംപറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സബ്‌സിഡി നിരക്കിലുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് പന്ത്രണ്ടാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അര്‍ഹരായ 90 ശതമാനം ആളുകള്‍ക്കും സബ്‌സിഡി സിലിണ്ടര്‍ ലഭിക്കുന്നുണ്ട്. രാജ്യത്ത് പത്ത് ശതമാനം പേരെ മാത്രമാണ് വിലവര്‍ധന ബാധിക്കുന്നത്.  വിലവര്‍ധന തിരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍