സ്പീക്കര്‍ തിരഞ്ഞടുപ്പ്: ആം ആദ്മിക്കു വിജയം

January 4, 2014 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ സ്പീക്കര്‍ തിരഞ്ഞടുപ്പിലും ആം ആദ്മി സര്‍ക്കാറിന് വിജയം. മനീന്ദര്‍സിങ് ധീര്‍ സ്പീക്കറായി തിരഞ്ഞെടുത്തു. തെക്കന്‍ ഡല്‍ഹി ജങ്പുര മണ്ഡലത്തില്‍നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എ.യാണ് അദ്ദേഹം. കോണ്‍ഗ്രസിന്റെ ഏഴ് വോട്ട് ഉള്പ്പടെ അദ്ദേഹത്തിന് 37 വോട്ടുകള്‍ ലഭിച്ചു.

ബി.ജെ.പി. അംഗം ജഗദീഷ് മുഖിക്ക് 32 വോട്ടാണ് കിട്ടിയത്. ബി.ജെ.പി.യുടെ 31 വോട്ടുകള്‍ക്കു പുറമെ ശിരോമണി അകാലിദളിന്റെ ഒരു വോട്ടും അദ്ദേഹത്തിനു ലഭിച്ചു. പ്രോട്ടേം സ്പീക്കര്‍ കോണ്‍ഗ്രസ്സിലെ മതീന്‍ അഹമ്മദാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം