ശ്രീരാമനവമി രഥയാത്ര: സംസ്ഥാനതല ആലോചനായോഗം നടന്നു

January 6, 2014 കേരളം

sssssകൊച്ചി: ഏപ്രില്‍ 8ന് നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 15ന് കൊല്ലൂര്‍ ശ്രീമൂകാംബിക ദേവീക്ഷേത്ര സന്നിധിയില്‍നിന്നും ആരംഭിക്കുന്ന ശ്രീരാമനവമിരഥയാത്രയുടെ സംസ്ഥാനതല ആലോചനായോഗം എറണാകുളം മൈലാളം ശിവക്ഷേത്രത്തില്‍ നടന്നു. ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് വിപുലമായ രീതിയില്‍ നടത്തുന്നതിന് തീരുമാനമായി.

മംഗലാപുരം, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ മേഖലായോഗം ജനുവരി 19ന് കോഴിക്കോട് കാശിമഠത്തില്‍ ചേരും. എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളുടെ മേഖലായോഗം കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ ജനുവരി 18ന് കൂടുന്നതിനും തീരുമാനമായതായി ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍ അറിയിച്ചു.

ജനുവരി 26ന് കോഴിക്കോട് കാശിമഠത്തില്‍വച്ച് സംസ്ഥാന സ്വാഗതസംഘം രൂപീകരണം നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം