കെ.പി.ഉദയഭാനു അന്തരിച്ചു

January 6, 2014 കേരളം

തിരുവനന്തപുരം:  ഗായകന്‍ കെ.പി.ഉദയഭാനു (77) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.45-നായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ദീര്‍ഘകാലമായി  ചികിത്സയിലായിരുന്നു.

‘നായരു പിടിച്ച പുലിവാല്‍’ എന്ന ചിത്രത്തിലൂടെയാണ് ഉദയഭാനു സിനിമാരംഗതത്ത് എത്തുന്നത്.  ‘രമണന്‍’  സിനിമയിലെ ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി.  സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ട് സംഗീതസംവിധാന രംഗത്തേക്ക് കടന്ന അദ്ദേഹം എണ്‍പതിലധികം ദേശഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

കാനനഛായയില്‍… വെള്ളിനക്ഷത്രമേ നിന്നെ നോക്കി… (രമണന്‍), താരമേ താരമേ(ലൈലാമജ്‌നു), അനുരാഗ നാടകത്തില്‍ …(നിണമണിഞ്ഞ കാല്‍പ്പാടുകള്‍), ചുടുകണ്ണീരാലെന്‍…(ലൈലാമജ്‌നു), താമരത്തുമ്പീവാവാ…, പൊന്‍ളയില്ലങ്കെിലും…(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ…, മന്ദാര പുഞ്ചിരി…, വാടരുതീമലരിനി…(സത്യഭാമ), യാത്രക്കാരി യാത്രക്കാരി…, കരുണാസാഗരമേ…,പെണ്ണാളേ പെണ്ണാളേ…(ചെമ്മീന്‍) എന്നിവയാണ് അദ്ദേഹം ആലപിച്ചതില്‍ ഏറ്റവും ശ്രദ്ധ നേടിയ ഗാനങ്ങളാണ്.

പാലക്കാട് ജില്ലയിലെ തരൂരില്‍ എന്‍.എസ്. വര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ജൂണ്‍ ആറിനാണ് ഉദയഭാനു ജനിച്ചത്. സ്വാതന്ത്ര്യസമര നേതാവും ‘മാതൃഭൂമി’ സ്ഥാപകനുമായ കെ.പി.കേശവമേനോന്റെ അനന്തിരവന്‍ കൂടിയാണ് ഉദയഭാനു.

ഭാര്യ വിജയലക്ഷ്മി 2007-ല്‍ അന്തരിച്ചു. മരണസമയത്ത് മകന്‍ രാജീവ്, മരുമകള്‍ സരിത, സഹോദരി അമ്മിണി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം