എസ്.എല്‍.വി. ഡി -5 വിജയകരമായി വിക്ഷേപിച്ചു

January 6, 2014 ദേശീയം

ഹൈദരാബാദ് :  ജി.എസ്.എല്‍.വി. ഡി -5 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ്  ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. ഡി -5ന്റെ വിക്ഷേപണം. ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ക്രയോജനിക് എഞ്ചിനാണ് ജി.എസ്.എല്‍.വി.ഡി-5ലുളളത്.

മഹേന്ദ്രഗിരിയില്‍ സ്ഥിതിചെയ്യുന്ന ഐ.എസ്.ആര്‍.ഒയുടെ ലിക്വിഡ് പ്രപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്‍.പി.എസ്.സി) ആണ് ക്രയോജനിക് എന്‍ജിന്‍ വികസിപ്പിച്ചത്. 17 മിനിട്ടും എട്ട് സെക്കന്റിനും ശേഷം ജി സാറ്റ്14-നെ ജി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍ എത്തിച്ച് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി.  ജി.എസ്.എല്‍.വി ഡി-5ന് 1982 കിലോഗ്രാം ഭാരമുണ്ട്.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം