ഷുക്കൂര്‍ വധം: സിബിഐ അന്വേഷണത്തിനെതിരേ ഹര്‍ജി

January 7, 2014 കേരളം

കൊച്ചി: ഷുക്കൂര്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടതിനെതിരേ ടി.വി.രാജേഷ് എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ സിബിഐ അന്വേഷണത്തിന് സ്വമേധയ ഉത്തരവിടാന്‍ സര്‍ക്കാരിന് അനുവാദമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ജനുവരി രണ്ടിനാണ് ഷുക്കൂര്‍ വധക്കേസ് സിബിഐയ്ക്ക് വിട്ട് സര്‍ക്കാര്‍ വിഞ്ജാപനം പുറത്തിറക്കിയത്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ ഉമ്മ നല്‍കിയ പരാതി പരിഗണിച്ചായിരുന്നു നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം