വനം കായികമേള ഇന്നുമുതല്‍

January 7, 2014 കായികം

തിരുവനന്തപുരം: 24-ാമത് സംസ്ഥാന വനം കായികമേള നാളെ മുതല്‍ (ജനുവരി 8) പത്താം തീയതിവരെ കോട്ടയം അതിരമ്പുഴ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. 9ന് രാവിലെ എട്ട് മണിക്ക് ഏറ്റുമാനൂര്‍ എം.എല്‍.എ. സുരേഷ് കുറുപ്പിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

2013-ലെ ദ്രോണാചാര്യാ അവാര്‍ഡ് ജേതാവ് കെ.പി. തോമസ് വിശിഷ്ടാതിഥിയായിരിക്കും. സംസ്ഥാന ഫോറസ്റ്റ് ഫോഴ്‌സ് മേധാവിയും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ രാജരാജവര്‍മ്മ, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അമര്‍നാഥ് ഷെട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിത്ത് ജോര്‍ജ്, ഗ്രാമപഞ്ചായത്ത് അംഗം വിനോയ് സേവ്യര്‍, പ്രസിഡന്റ് കെ.ജെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. പത്തിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷയായിരിക്കും.

ജില്ലാ പഞ്ചായത്ത് അംഗം സാലി ജോര്‍ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ബാനര്‍ജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിത്ത് ജോര്‍ജ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി. ഗോപിനാഥന്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജുപ്പിഡി പ്രസാദ് എന്നിവര്‍ പ്രസംഗിക്കും. ലോക ഡ്വാര്‍ഫ് ഒളിമ്പിക് ചാമ്പ്യന്‍ ജോബി മാത്യു വിശിഷ്ടാതിഥിയായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം