റെയ്ഡ്: 183 സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍

January 7, 2014 കേരളം

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തില്‍ പ്രതേ്യക സ്‌ക്വാഡിനെ നിയോഗിച്ചു വിപുലമായ റെയ്ഡുകളും പരിശോധനകളും കഴിഞ്ഞ രണ്ടാഴ്ചയായി നടത്തുകയുണ്ടായി. തിരുവനന്തപുരം ജില്ലയിലെ നാല് ഗ്യാസ് ഏജന്സികളും പരിശോധനയില്‍ ഉള്പ്പെടുത്തി.

കൂടാതെ പൊതുവിപണിയിലെ 633 സ്ഥാപനങ്ങളിലും പരിശോധന നടത്തി. 183 സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. പരിശോധനയ്ക്കിടയില്‍ ആറ്റിങ്ങലില്‍ നിന്നും 2000 ലിറ്റര്‍ മണ്ണെണ്ണയും ചാലയില്‍ നിന്നും ഗാര്‍ഹികാവശ്യത്തിനുളള എട്ട് ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തു. നെടുമങ്ങാട് കരുപ്പൂരൂളള എ.ആര്‍.ഡി. 91-ാം നമ്പര്‍ റേഷന്‍ ഡിപ്പോ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ സപ്ലൈഓഫീസര്‍ പി. രാജേന്ദ്രന്‍ നായര്‍, താലൂക്ക് സപ്ലൈഓഫീസര്‍മാര്‍, സിറ്റിറേഷനിങ് ഓഫീസര്‍മാര്‍ എന്നിവരും ജില്ലയിലെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും പരിശോധനകളില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം