പാചകവാതക വിതരണം ഭാഗികമായി പുനരാരംഭിച്ചു

January 7, 2014 കേരളം

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ മുതല്‍ ഭാഗികമായി പാചകവാതക വിതരണം പുനരാരംഭിച്ചു. ഗ്യാസ് വില വര്‍ധനയെത്തുടര്‍ന്നും ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൌണ്ടുമായി ബന്ധ പ്പെടുത്തുന്നതു സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പത്തെതുടര്‍ന്നുമാണ് അഞ്ചു ദിവസമായി പാചകവാതക വിതരണം സ്തംഭിച്ചിരുന്നു. ഇത് ഇന്നലെ രാവിലെ 11ഓടെ പുനഃസ്ഥാപിച്ചു.

നാലു ദിവസത്തിനകം വിതരണം പൂര്‍ണതോതിലാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഓള്‍ ഇന്ത്യ ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് മാത്യു പറഞ്ഞു.  ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ചവര്‍ സബ്സിഡി വിഭാഗത്തിലേക്കു മാറിയപ്പോള്‍, ആധാര്‍ ബാങ്കുമായി ബന്ധിപ്പിക്കാത്തവര്‍ നോണ്‍ സബ്സിഡി വിഭാഗത്തിലാണ് ഇപ്പോഴുമുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം