ഉത്തര്‍പ്രദേശില്‍ ലഷ്‌കര്‍ ഇ തായ്ബയ്ക്കുവേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്ത രണ്ടുപേര്‍ കസ്റ്റഡിയില്‍

January 7, 2014 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി:  ലഷ്‌കര്‍ ഇ തായ്ബയ്ക്കുവേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നാണ് യുവാക്കളെ റിക്രൂട്ട് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായ മുഹമ്മദ് ഷഹീദ്, മുഹമ്മദ് റഷീദ് എന്നിവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ ലഷ്‌കര്‍ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മുസഫര്‍നഗറില്‍ റെയ്ഡ് നടത്തുകയാണെന്ന് ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍  മേധാവി എസ്.എന്‍. ശ്രീവാസ്തവ പറഞ്ഞു.

യുവാക്കളെ ലഷ്‌കര്‍ ഭീകരര്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്തകാലത്ത് ആരോപിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍