മകരവിളക്ക് മഹോത്സവം: പുതിയ പോലീസ് ബാച്ച് സന്നിധാനത്തെത്തി

January 8, 2014 കേരളം

saba2-pb

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ആറാം ബാച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ദേബേഷ് കുമാര്‍ മെഹ്‌റ ഭദ്രദീപം കൊളുത്തുന്നു.

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനായി പുതിയ പോലീസ് ബാച്ച് ബുധനാഴ്ച്ച ചുമതലയേറ്റു. ശബരിമലയുടെ സുരക്ഷാചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്‌റ വിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭക്തജനങ്ങളോടുള്ള പോലീസിന്റെ സമീപനം തികച്ചും മാന്യമായ രീതിയിലായിരിക്കണമെന്നും ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുമായി പൂര്‍ണ്ണ സഹകരണം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.  ഡ്യൂട്ടിലിരിക്കുന്ന സമയം ഓരോ പോലീസ് ഉദേ്യാഗസ്ഥനും നെയ്ംപ്ലേറ്റ് വ്യക്തമായി കാണത്തക്കരീതിയില്‍ ധരിക്കണമെന്നും സ്‌പെഷല്‍ ഓഫീസര്‍ പറഞ്ഞു. ലാത്തി കൈയ്യിലെടുക്കാതെ അയ്യപ്പന്‍മാരോട് സംസാരിച്ച് തിരക്ക് നിയന്ത്രണവിധേയമാക്കണമെന്നും സുഖദര്‍ശനം സാധ്യമാക്കാന്‍ ഭക്തരെ സഹായിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2491 പോലീസുകാരാണ് പുതിയ ബാച്ചില്‍ ചുമതലയേറ്റത്.  ഒരു എസ്.പി , മൂന്ന് ഡെപ്യൂട്ടി കമാന്‍ഡന്റ്മാര്‍, 22 ഡിവൈഎസ്പിമാര്‍, 40 സി.ഐമാര്‍ 175 എസ്.ഐമാര്‍, 2250 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് പുതിയ ബാച്ചിന്റെ ഭാഗമായി ചുമതലയേറ്റത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം