യെദിയൂരപ്പയുടെ ബിജെപിയിലേക്കുള്ള തിരിച്ചുവരവിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

January 9, 2014 പ്രധാന വാര്‍ത്തകള്‍

yedurappa11ബാംഗളൂര്‍: ബി.എസ് യെദിയൂരപ്പ ബിജെപിയിലേക്ക് തിരിച്ചുവരുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. യെദിയൂരപ്പ പുതുതായി രൂപീകരിച്ച കെജെപി ബിജെപിയുമായി ലയിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും ഇതോടൊപ്പമുണ്ടാകും. പാര്‍ട്ടി വിട്ടുപോയതിനു ശേഷം ഒരു വര്‍ഷത്തിനു ശേഷമാണ് യെദിയൂരപ്പ ബിജെപിയില്‍ തിരിച്ചെത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യെദിയൂരപ്പയുടെ തിരിച്ചുവരവ് വന്‍ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ കാണുന്നത്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിലെത്തുന്നത് യെദിയൂരപ്പയുടെ നേതൃത്വത്തിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍