അഗസ്ത്യാര്‍കൂട സന്ദര്‍ശനം : പാസ് 11-ാം തീയതിമുതല്‍

January 9, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനം ജനുവരി 14 മുതല്‍ ഫെബ്രുവരി 27 വരെയാണ്. പരമാവധി 100 പേര്‍ക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കൂ. സന്ദര്‍ശകര്‍ക്കുള്ള പ്രവേശന പാസുകള്‍ 11-ാം തീയതി രാവിലെ എട്ട് മണിമുതല്‍ തിരുവനന്തപുരം പി.റ്റി.പി. നഗറിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ നിന്നും വിതരണം ചെയ്യും.

ഒരാള്‍ക്ക് 500 രൂപയാണ് ഫീസ്. സ്ത്രീകള്‍ക്കും 14 വയസിനു താഴെയുള്ളവര്‍ക്കും പ്രവേശനമില്ല. പാസ് ആവശ്യമുള്ളവര്‍ ടീം ലീഡറുടെയും മറ്റ് ടീം അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. പ്ലാസ്റ്റിക്, മദ്യം മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ യാത്രയില്‍ കൊണ്ടുപോകാന്‍ പാടില്ല. വനത്തിനുള്ളില്‍ പുകവലി, ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്യല്‍ എന്നിവ അനുവദിക്കില്ല. യാത്രക്കാര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ യാത്ര ചെയ്യണം. യാത്രയിലുണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വനം വകുപ്പിനോ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റിക്കോ ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല. ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കന്റീനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.റ്റി.പി. നഗറിലുള്ള വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0471-2360762.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍