ബോട്ട്‌ ദുരന്തം: 35 മരണം

December 19, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ധാക്ക: വടക്കു കിഴക്കന്‍ ബംഗ്ലാദേശിലുണ്ടായ ബോട്ടു ദുരന്തത്തില്‍ സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ 35 പേര്‍ മരിച്ചു. 10 പേരെ ഇനിയും കണ്ടെത്താനുണ്ട്‌. സുനംഗഞ്ച്‌ ജില്ലയിലെ സുര്‍മ നദിയില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു അപകടമുണ്ടായത്‌. യാത്രാബോട്ട്‌ മണല്‍ കയറ്റിയ ബോട്ടുമായി കൂട്ടിയിടിച്ചതാണ്‌ ദുരന്ത കാരണം. ധാക്കയില്‍ നിന്ന്‌ 290 കിലോമീറ്റര്‍ വടക്കു കിഴക്കാണ്‌ സംഭവസ്‌ഥലം. ഏകദേശം 40 പേരോളം നീന്തി രക്ഷപെട്ടിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍