ലളിതാസഹസ്ര നാമ സ്‌തോത്ര വ്യാഖ്യാനം

January 12, 2014 സനാതനം

ഡോ. വി.ആര്‍ .പ്രബോധചന്ദ്രന്‍ നായര്‍


അരുണാരുണ കൗസുംഭ വസ്ത്ര ഭാസ്വത് കടീതടീ
രത്‌ന കിങ്കിണികാ രമ്യ രശനാ ദാമ ഭൂഷിതാ

ചൊകചൊകന്ന കുയുമ്പനിറമാര്‍ന്ന വസ്ത്രം ശോഭിക്കുന്ന അരക്കെട്ടുള്ളവളാണു ദേവി. അരുണാരുണം = ഏറ്റവും ചെമന്ന; സൂര്യന്റെ തേരാളിയായ അരുണനെപ്പോലെ ചെമന്ന എന്നുമാവാം. കൗസുംഭം = കുയുമ്പുപ്പൂവ്; ഇതിന്റെ നിറം കടും ചെമപ്പാണ്; വസ്ത്രങ്ങള്‍ക്ക് ചെംനിറം പകരാന്‍ ഉപയോഗിക്കുന്നു. ഭാസ്വത് = ശോഭിക്കുന്ന, കടീതടീ = കടീതടം (മധ്യഭാഗം) ഉള്ളവള്‍. രത്‌നത്തരികള്‍ ഉള്ളിലുള്ള ചെറുകിങ്കിണിമണികള്‍ കോര്‍ത്ത അഴകാര്‍ന്ന അരഞ്ഞാണ്‍ചരടുകൊണ്ട് അലങ്കൃതയാണുദേവി. രശന = അരഞ്ഞാണ്‍. ദാമം = ചരട്.

കാമേശജ്ഞാത സൗഭാഗ്യ മാര്‍ദവോരുദ്വയാ
മാണിക്യ മകുടാകാര ജാനുദ്വയവിരാജിതാ

(മാര്‍ദവ – ഊരു) ശ്രീപരമേശ്വരന്‍മാത്രം അറിയാനിടയായ അഴകും (സൗഭാഗ്യം) മൃദുത്വവുമുള്ള തുടയിണ (ഊരുദ്വയം) യാര്‍ന്നവളേ്രത ദേവി. (മകുട – ആകാര) മാണിക്യനിര്‍മിതമായ കിരീടത്തിന്റെ ആകൃതിയാര്‍ന്ന രണ്ടു മുട്ടുകള്‍ കൊണ്ട് ദേവി ഏറ്റവും ശോഭിക്കുന്നു.
—————————————————————————————————————————————————

വ്യാഖ്യാനം: ഡോ വി.ആര്‍.പ്രബോധചന്ദ്രന്‍നായര്‍

വ്യാഖ്യാനം: ഡോ. വി.ആര്‍ . പ്രബോധചന്ദ്രന്‍നായര്‍

തുഞ്ചന്‍ സ്മാരക സമിതി പ്രസിദ്ധീകരണം, ഐരാണിമുട്ടം, തിരുവനന്തപുരം 695009

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം