നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് മാര്‍ച്ച് നടത്തില്ല: ശ്രീനാരായണധര്‍മവേദി

January 12, 2014 കേരളം

ആലപ്പുഴ: നിരോധനാജ്ഞ ലംഘിച്ചു തങ്ങള്‍ മാര്‍ച്ച് നടത്തില്ലെന്ന് ശ്രീനാരായണധര്‍മവേദി സംസ്ഥാന വൈസ് ചെയര്‍മാന്‍ പുഷ്പാംഗദന്‍ അറിയിച്ചു. വെള്ളാപ്പള്ളിയുടെ വീട്ടിലേക്കു ശ്രീനാരായണധര്‍മവേദി ഇന്നു മാര്‍ച്ച് നടത്താനിരിക്കവേയാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഇരുകക്ഷികളുടേയും യോഗം ജില്ലാഭരണകൂടം വിളിച്ചുചേര്‍ത്തെങ്കിലും ഇരുപക്ഷവും സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി ഉമ മീണ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം വടക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം പഞ്ചായത്തുകളിലാണ് രണ്ടുദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ വെളളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ വകുപ്പ് 144(1) പ്രകാരം ഇവിടങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടുന്നതും യോഗംചേരുന്നതും ജാഥകള്‍ സംഘടിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം