ദേശീയ സ്‌കൂള്‍ കായികമേള: കേരളം കിരീടം ചൂടാനൊരുങ്ങുന്നു

January 12, 2014 കായികം

P.U.Chithra_athlet KState school-2010റാഞ്ചി: ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം തുടര്‍ച്ചയായ പതിനേഴാം കിരീടം ചൂടാനൊരുങ്ങുന്നു. പി യു ചിത്ര ഇന്ന് നാലാം സ്വര്‍ണം നേടി. ട്രിപ്പിള്‍  സ്വര്‍ണം വി വി ജിഷയും  നേടി. കേരളത്തിന്റെ സ്വര്‍ണനേട്ടം 34 ആയി. ക്രോസ് കണ്‍ട്രിയിലാണ് ചിത്ര ഇന്ന് സ്വര്‍ണം നേടിയത്.  ജിഷയുടെ സ്വര്‍ണനേട്ടം സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍ എന്നീ ഇനങ്ങളില്‍ ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. നേരത്തെ 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയില്‍ ജിഷ സ്വര്‍ണം നേടി. ഇന്ന് എട്ട് സ്വര്‍ണമാണ് കേരളം ഇതുവരെ സ്വന്തമാക്കിയത്. 34 സ്വര്‍ണവും 25 വെള്ളിയും 15 വെങ്കലവുമാണ് കേരളത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 4×100 മീറ്റര്‍ റിലേയില്‍ കേരളം സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ജെസി ജോസഫ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സി ബബിത, സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ഷാനി ഷാജി, ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ജിഷ്‌ന മാത്യു, ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ രുഗ്മ ഉദയന്‍ എന്നിവരും ഇന്ന് സ്വര്‍ണം നേടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം