കൊളംബിയയില്‍ ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണ് 5 മരണം

January 12, 2014 രാഷ്ട്രാന്തരീയം

ബൊഗോട്ട: കൊളംബിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഹെലികോപ്ടര്‍ തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 5 പേര്‍ മരിച്ചു. സൈനികകേന്ദ്രത്തിലേക്ക് പോയ വിമാനമാണ് തകര്‍ന്നു വീണത്. മരിച്ചവരില്‍ പൈലറ്റും രണ്ട് പട്ടാളക്കാരും ഒരു പോലീസ് ഓഫിസറും ഒരു വൈദികനും ഉള്‍പ്പെടുന്നു. അതേസമയം, ഹെലിക്കോപ്ടര്‍ തകരാനുണ്ടായ കാരണം വ്യക്തമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം