ഇറാഖില്‍ സ്‌ഫോടനത്തില്‍ ഒമ്പത് മരണം

January 13, 2014 രാഷ്ട്രാന്തരീയം

ബാഗ്ദാദ്: ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പത് മരണം. ഞായറാഴ്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ അല്ലാവിയിലെ ബസ് സ്റ്റേഷനിലേക്കാണ് ഇടിച്ചുകയറ്റിയാണ് സ്ഫോടനം നടത്തിയത്. ഭീകരസംഘടനകളൊന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച ഇതേ പ്രദേശത്തുണ്ടായ ചാവേറാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം