വിമാനം വൈകുന്നു; യാത്രക്കാര്‍ പ്രതിഷേധത്തില്‍

December 19, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: കരിപ്പൂരില്‍ നിന്നും ദമാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. രാവിലെ 5.45 ന്‌ പോകണ്ട വിമാനമാണ്‌ അനിശ്ചിതമായി വൈകുന്നത്‌. മോശം കാലാവസ്ഥ മൂലം രാവിലെ ഈ വിമാനത്തിന്‌ കരിപ്പൂരില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. കൊച്ചിയിലാണ്‌ വിമാനം ലാന്‍ഡ്‌ ചെയ്‌തത്‌. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാലാണ്‌ വിമാനം വൈകുന്നതെന്നാണ്‌ എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒന്നരയ്‌ക്ക്‌ റിയാദിലേക്കുള്ള വിമാനത്തില്‍ യാത്രക്കാരെ വിടാമെന്ന്‌ എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം