ജനതാ ദര്‍ബാറുകള്‍ നടത്തില്ല: അരവിന്ദ് കേജരിവാള്‍

January 13, 2014 ദേശീയം

ന്യൂഡല്‍ഹി: ജനതാ ദര്‍ബാറുകള്‍ ഇനി നടത്തില്ലെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയും ഹെല്‍പ് ലൈനുകളിലൂടെയും ജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ പുതിയ സംവിധാനം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ തള്ളിക്കയറിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഡല്‍ഹി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ജനതാ ദര്‍ബാര്‍ ഉപേക്ഷിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം