ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ മരിച്ച നിലയില്‍ കണ്ടെത്തി

January 17, 2014 പ്രധാന വാര്‍ത്തകള്‍

sunanda-pushkar-pbന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലായ ലീലാ പാലസ് ഹോട്ടലിലെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ശശി തരൂരും പാക്ക് മാധ്യമപ്രവര്‍ത്തകരായ മെഹര്‍ തരാറുമായുള്ള ബന്ധത്തിനെതിരെ സുനന്ദ പുഷ്‌ക്കര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത്തരം വിവാദത്തിനു തൊട്ടുപിന്നാലെയാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍നിലയില്‍ കണ്ടെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍