ടി.പി.വധം: 12 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ വ്യാഴാഴ്ച

January 22, 2014 പ്രധാന വാര്‍ത്തകള്‍

T.P.Chandrasekhar7കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഏഴംഗ കൊലയാളി സംഘം ഉള്‍പ്പടെ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 24 പ്രതികളെ കോടതി വെറുതെവിട്ടു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ മാസ്റര്‍, നേതാക്കളായ കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരും വെറുതെവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൊലയാളി സംഘത്തിന് പുറമേ സിപിഎം നേതാക്കളായ കെ.സി.രാമചന്ദ്രന്‍, പി.കെ.കുഞ്ഞനന്തന്‍, മനോജ്, റഫീഖ്, പ്രദീപന്‍ എന്നിവരെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.നാരായണപിഷാരടി ഉത്തരവിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍