ടിപി വധം: സിബിഐ അന്വേഷണം പരിഗണിക്കും: രമേശ് ചെന്നിത്തല

January 22, 2014 കേരളം

ramesh_chennithalaകോഴിക്കോട്: ടിപി വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള സാധ്യതകള്‍ ആരായുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പരിഗണനയിലാണ്. ടിപി വധക്കേസില്‍ സിപിഎമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടെന്നും പിണറായി വിജയന്‍ തെറ്റ് സമ്മതിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ശരിയായ രീതിയില്‍ അന്വേഷിച്ചതു കൊണ്ടാണ് പാര്‍ട്ടിയുടെ പങ്ക് പുറത്തുവന്നതെന്നും കേസില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നേരത്തേ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.കെ.രമ രമേശ് ചെന്നിത്തലക്ക് നിവേദനം നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം