മെട്രോ റെയില്‍വേ: ആദ്യഘട്ടം നിര്‍മാണം 710 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി

January 22, 2014 കേരളം

കൊച്ചി: മെട്രോ റെയിലിന്റെ ആദ്യഘട്ടം നിര്‍മാണം 710 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. നിര്‍മാണം നടക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ ചെറിയ ചില തര്‍ക്കങ്ങളും പ്രശ്നങ്ങളുമുണ്ടായിരുന്നു. ഏതൊരു ബൃഹത് പദ്ധതിയിലും ഇതെല്ലാം സ്വാഭാവികമാണ്. നിര്‍മാണത്തെ തടസ്സപ്പെടുത്തുന്ന എല്ലാ തര്‍ക്കങ്ങളും പരിഹരിച്ചു. മുട്ടത്തെ കാസ്റ്റിങ് യാര്‍ഡ് ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനോടു ചേര്‍ന്നുള്ള സബ്വേ നിര്‍മാണം ആരംഭിച്ചു. ഭൂമി നിരപ്പാക്കല്‍ പൂര്‍ത്തിയായി. റെയിലിനായുള്ള പില്ലറുകളുടെ നിര്‍മാണം പുരോഗമിക്കുന്നതായും ഇ ശ്രീധരന്‍ പറഞ്ഞു. മുട്ടത്തെ യാര്‍ഡും അദ്ദേഹം സന്ദര്‍ശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം