അരങ്ങില്‍ സന്താനഗോപാലം: കാണിയായി നെടുമുടിവേണുവും

January 22, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: യമനില്‍നിന്നും സന്താനരക്ഷയ്ക്കായി ബ്രാഹ്മണപത്‌നിയെ ശരക്കൂട്ടമെയ്ത് സംരക്ഷിക്കൂന്ന അര്‍ജുനനെ കലാമണ്ഡലം കൃഷ്ണകുമാര്‍ അരങ്ങില്‍ അവതരിപ്പിക്കുമ്പോള്‍ കനകക്കുന്ന് കൊട്ടാരത്തിലെ അകത്തളത്തില്‍ കാണിയായി മലയാളത്തിന്റെ പ്രിയനടന്‍ നെടുമുടിവേണുമുണ്ടായിരുന്നു. നിശാഗന്ധി നൃത്തോത്സവത്തിന്റെ രണ്ടാം ദിനം മണ്ടവപ്പള്ളി ഇട്ടിരാരിച്ച മേനോന്‍ രചിച്ച സന്താനഗോപാലം കഥകളിയാണ് കനകക്കുന്നില്‍ അരങ്ങേറിയത്.

വാക്കുപാലിക്കാനാകാതെ വരുന്ന അര്‍ജുനനെയും കൂട്ടി കലാമണ്ഡലം പ്രദീപ് കുമാറിന്റെ കൃഷ്ണന്‍ വൈകുണ്ഠത്തിലേക്ക് യാത്രയാകുന്നതും  മരിച്ചുപോയ പത്തു കുട്ടികളുമായി കൃഷ്ണാര്‍ജുനന്‍മാര്‍ മടങ്ങിവരുന്നതുമൊക്കെ കമനീയമുദ്രകളായി അരങ്ങില്‍ നിറഞ്ഞാടുമ്പോള്‍ മലയാളത്തിന്റെ മഹാനടന്‍ വിസ്മയത്തോടെ നോക്കിയിരുന്നു.  ഇന്ന് (ജനുവരി 22) ഉണ്ണായിവാര്യര്‍ രചിച്ച നളചരിതം ഒന്നാംദിവസം കഥകളി അരങ്ങേറും. പത്മശ്രീ കലാമണ്ഡലം ഗോപിയാണ് നളനായി രംഗത്തെത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍