കേരളത്തിന്‍റെ വികസനത്തിന് എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍

January 26, 2014 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത്  ഗവര്‍ണര്‍ നിഖില്‍കുമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30ഓടെ ദേശീയ പതാക ഉയര്‍ത്തിയതോടെ റിപ്പബ്‌ളിക് ദിനം ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വിവിധ സേനകളുടെ പരേഡിന് അദ്ദേഹം അഭിവാദ്യം നല്‍കി. കേരളത്തിന്‍റെ വികസനത്തിന് എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് നിഖില്‍ കുമാര്‍ ആവശ്യപ്പെട്ടു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ഗവര്‍ണര്‍ അഭിനന്ദിച്ചു.

പാചകവാതക വിലവര്‍ധനവ് സാധാരണ ജനങ്ങള്‍ക്ക് ബാധ്യതയാകാതിരിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെയും ഗവര്‍ണര്‍ പ്രശംസിച്ചു. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തിയ നടപടിയെയാണ് ഗവര്‍ണര്‍ അഭിനന്ദിച്ചത്. ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം നേടിക്കൊടുത്ത കായികതാരങ്ങളെ ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം