സ്വകാര്യ ബസ് സമരം മാറ്റി‌

January 27, 2014 പ്രധാന വാര്‍ത്തകള്‍

കൊച്ചി: ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി 29 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. ബസ്സുടമകളുടെ അസോസിയേഷനുമായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവയ്ക്കാനുള്ള തീരുമാനമായത്. സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് സമരം മാറ്റിയതെന്ന് ബസ്സുടമകളുടെ പ്രതിനിധികള്‍ അറിയിച്ചു.

മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, യാത്രാ സൗജന്യങ്ങള്‍ നിര്‍ത്തലാക്കുക, ബസ്സുകള്‍ക്ക് നിജപ്പെടുത്തിയിട്ടുള്ള പ്രായപരിധി എടുത്തുകളയുക, ഡീസലിന്റെ വില്പന നികുതി ഒഴിവാക്കുക, റോഡ് നികുതി  കുറയ്ക്കുക, ഗതാഗത നയം രൂപവത്കരിക്കുക തുടങ്ങിയഅവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിച്ചിരുന്നത്

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍