സമദൂരം വെടിയാന്‍ എന്‍എസ്‌എസിനെ പ്രേരിപ്പിക്കരുത്‌: സുകുമാരന്‍ നായര്‍

December 19, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: സമദൂര സിദ്ധാന്തത്തില്‍ നിന്ന്‌ പിന്‍മാറാന്‍ എന്‍എസ്‌എസിനെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ പ്രേരിപ്പിക്കരുതെന്ന്‌ എന്‍എസ്‌എസ്‌ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അധ്യാപക നിയമനത്തില്‍ യുജിസി ശുപാര്‍ശ അതേപടി നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍വാങ്ങിയതോടെ എന്‍എസ്‌എസ്‌ നിലപാട്‌ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നുവെന്നും സുകുമാരന്‍ നായര്‍ താലൂക്ക്‌ യൂണിയന്‍ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍എസ്‌എസ്‌ നയങ്ങളോട്‌ യോജിക്കുന്നവര്‍ക്ക്‌ മാത്രമാകും വോട്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം