പായിപ്പാട് പുത്തന്‍കാവ് ക്ഷേത്രത്തില്‍മകരഭരണി പൊങ്കാല

January 27, 2014 ക്ഷേത്രവിശേഷങ്ങള്‍

പായിപ്പാട്: പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ മകരഭരണി പൊങ്കാല ഫെബ്രുവരി ആറിനു നടക്കും. 29 മുതല്‍ നാലുവരെ ഭാഗവത സപ്താഹ യജ്ഞം നടക്കും. നീലംപേരൂര്‍ പുരുഷോത്തമ ദാസ് യജ്ഞാചാര്യനായിരിക്കും. യജ്ഞശാലയില്‍ പ്രതിഷ്ഠിക്കാനുളള ശ്രീകൃഷ്ണന്റെ വിഗ്രഹവും വഹിച്ചുകൊണ്ടുളള ഘോഷയാത്ര 28ന് ഉച്ചകഴിഞ്ഞ് മൂന്നിനു പെരുന്ന തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.

രാത്രി ഏഴിനു തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്യും. സീരിയല്‍, ടിവി താരം ദേവീചന്ദന പൊങ്കാല കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്യും. 7.30നു പ്രഭാഷണം.

29 മുതല്‍ മൂന്നുവരെ എല്ലാ ദിവസവും രാവിലെ ഏഴിനു വിഷ്ണു സഹസ്രനാമ ജപം, എട്ടിനു ഭാഗവത പാരായണം, പ്രഭാഷണം, 12.30നു പ്രസാദവിതരണം, പ്രസാദമൂട്ട്. വൈകുന്നേരം 6.30നു സമൂഹനാമ ജപം, ഭഗവതി സേവ. 31നു രാവിലെ ശ്രീകൃഷ്ണാവതാരം, 11ന് ഉണ്ണിയൂട്ട്, ഫെബ്രുവരി ഒന്നിനു മൃത്യുഞ്ജയ ഹോമം. രണ്ടിനു രാവിലെ 10നു രുക്മിണീ സ്വയംവരം, മൂന്നിനു രാവിലെ 11നു നവഗ്രഹ പൂജ. നാലിന് ഉച്ചയ്ക്കു 12.30നു മഹാപ്രസാദമൂട്ട്, വൈകുന്നേരം നാലിന് അവഭൃഥസ്‌നാന ഘോഷയാത്ര. ആറിനു മകരഭരണി പൊങ്കാല അര്‍പ്പണം നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍