വെള്ളയാണി ദേവീക്ഷേത്രത്തില്‍ കാളിയൂട്ട് ഉത്സവം ഫെബ്രുവരി 21 ന് ആരംഭിക്കും

January 27, 2014 ക്ഷേത്രവിശേഷങ്ങള്‍

നേമം : വെള്ളായണി ദേവീക്ഷേത്രത്തില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് ഉത്സവം ഫെബ്രുവരി 21 മുതല്‍ ആരംഭിക്കും. 21ന് രാവിലെ 6.45ന് തങ്കതിരുമുടി പുറത്ത് എഴുന്നെള്ളിക്കും. രാത്രി 7ന് കളങ്കാവല്‍ 9ന് ഉച്ചബലി 22ന് രാവിലെ 7ന് കളങ്കാവല്‍ 23ന് രാത്രി 11.30ന് ഉച്ചബലി. രാത്രി 2.15ന് പള്ളിച്ചല്‍ ദിക്ക്ബലിക്ക് എഴുന്നെള്ളിപ്പ്.

മാര്‍ച്ച് 2ന് വൈകുന്നേരം കല്ലിയൂര്‍ ദിക്ക് ബലിക്ക് എഴുന്നെള്ളിപ്പ്. 11ന് രാത്രി 7ന് കളങ്കാവല്‍ 14ന് രാത്രി 10.30ന് ഉച്ചബലി രാത്രി 1.45ന് പാപ്പനംകോട് ദിക്ക് ബലിക്ക് എഴുന്നെള്ളിപ്പ്. 24ന് രാത്രി. 1.45ന് കോലിയക്കോട് ദിക്ക് ബലിക്ക് എഴുന്നെള്ളിപ്പ്. 28ന് രാത്രി 9.30ന് കച്ചേരിനട എഴുന്നള്ളിപ്പ്. 31ന് വൈകുന്നേരം 6ന് കളങ്കാവല്‍ ഏപ്രില്‍ ഒന്നിന് രാവിലെ 9.30ന് അശ്വതി പൊങ്കാല. ഉച്ചയ്ക്ക് 12.45ന് പൊങ്കാല നിവേദ്യം. 3ന് രാത്രി 11ന് ഉച്ചബലി രാത്രി 2ന് പൊന്നമംഗലത്ത് വീടുകളില്‍ എഴുന്നെള്ളിപ്പ്. 7ന് രാത്രി 7ന് കളങ്കാവല്‍ 9ന് രാവിലെ 3.45ന് കിഴക്കേക്കരയില്‍ എഴുന്നെള്ളിപ്പ്. 10ന് വൈകുന്നേരം 6ന് പടിഞ്ഞാറെക്കരയില്‍ എഴുന്നള്ളിപ്പ്. 11ന് രാത്രി 10ന് ഉച്ചബലി തുടര്‍ന്ന് വടക്കേകരയില്‍ എഴുന്നള്ളിപ്പ് 12ന് പകല്‍ 11ന് ഒഴിവുബലി തുടര്‍ന്ന് കളങ്കാവല്‍ 14ന് രാവിലെ 9.30ന് മേല്‍ കൊടിയേറ്റ് 22ന് രാത്രി 10.15ന് പറണേറ്റ്. 23ന് രാവിലെ 7ന് നിലത്തില്‍പ്പോര് വൈകുന്നേരം 5.30ന് ആറാട്ട്. രാത്രി 10.15ന് താലപ്പൊലിയോട് കൂടി തങ്കതിരുമുടി അകത്ത് എഴുന്നള്ളിപ്പോട് കൂടി ഉത്സവം സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍