കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണോദ്ഘാടനം

January 28, 2014 കേരളം

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മണോദ്ഘാടനം ഫെബ്രുവരി രണ്ടിന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണി നിര്‍വഹിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കിയാലിലുള്ള ഓഹരി പങ്കാളിത്തം പ്രഖ്യാപിക്കല്‍, കിയാലിന്റെ മാന്വല്‍ പ്രകാശനം, കിയാല്‍ വിഷന്‍ & മിഷന്‍ പ്രകാശനം, ബി.പി.സി.എല്‍.ന്റെ ഓഹരി സ്വീകരിക്കല്‍, കിറ്റ്‌കോയ്ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ പത്രം നല്‍കല്‍, വിമാനത്താവള പ്രദേശത്ത് വൃക്ഷത്തൈ നടീല്‍, ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെ രൂപകല്‍പ്പനാ പ്രകാശനം, കിയാലിന്റെ സി.എസ്.ആര്‍. പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം, കിയാലിന്റെ സൈറ്റ് ഓഫീസ് ഉദ്ഘാടനം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എം.പി.മാരായ കെ.സുധാകരന്‍, പി.കരുണാകരന്‍,എം.എല്‍.എമാരായ ഇ.പി.ജയരാജന്‍, എ.പി.അബ്ദുള്ളക്കുട്ടി, അഡ്വ.സണ്ണി ജോസഫ്, കെ.എം.ഷാജി, കെ.കെ.നാരായണന്‍, സി.കൃഷ്ണന്‍, ജെയിംസ് മാത്യു, ടി.വി.രാജേഷ്, ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി അശോക് ലവാസ, എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ വി.പി.അഗര്‍വാള്‍, ഡി.ജി.സി.എ. ഡോ.പ്രഭാത് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ.കെ.എ.സരള, ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം, മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍, ഏവിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രമോദ് ശര്‍മ്മ, കെ.ഡബ്ല്യൂ.എ. എം.ഡി. അശോക് കുമാര്‍ സിങ്, കെ.എസ്.ഇ.ബി.ട്രാന്‍സ്മിഷന്‍ ചീഫ് എഞ്ചിനീയര്‍ കെ.വേണുഗോപാല്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സജീവന്‍, കിന്‍ഫ്ര എം.ഡി. എസ്.രാംനാഥ് എന്നിവര്‍ സംബന്ധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം