ചലച്ചിത്ര അവാര്‍ഡിന് 31 വരെ അപേക്ഷിക്കാം

January 28, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 2013-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുളള എന്‍ട്രികള്‍ ജനുവരി 31 വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും. 2013 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, കുട്ടികള്‍ക്കുളള ചിത്രങ്ങള്‍, ഹ്രസ്വകഥാ ചിത്രങ്ങള്‍, 2013 ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. ഇതു സംബന്ധിച്ചുളള വിശദവിവരങ്ങള്‍ ചലച്ചിത്ര അക്കാദമിയുടെ ഓഫീസില്‍ നിന്നോww.keralafilm.comല്‍ നിന്നോ ലഭിക്കും. അപേക്ഷാഫീസ് ഇല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍