നന്ദലാല സേവാസമിതി ട്രസ്‌ററിന്റെ തിരുവനന്തപുരം ചാപ്ടര്‍ 26-ാം വാര്‍ഷികവും സഹായം വിതരണവും

January 28, 2014 മറ്റുവാര്‍ത്തകള്‍

കടയ്ക്കല്‍: ചെന്നൈ കേന്ദ്രമാക്കി ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നന്ദലാല സേവാസമിതി ട്രസ്റ്റിന്റെ 26-ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് 29ന് കടയ്ക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് സഹായ സമര്‍പ്പണം നടത്തുന്നു. വൈകുന്നേരം 4ന് ഹെല്‍ത്ത് സെന്ററില്‍ ചേരുന്ന യോഗത്തില്‍ ട്രസ്റ്റിന്റെ ഫൗണ്ടര്‍ പ്രസിഡന്റ്  മതിയൊലി ആര്‍.സരസ്വതി വെയിറ്റിംഗ് ഷെഡ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കും. കട്ടിലുകളും വീല്‍ചെയറുകളും സ്‌ട്രെച്ചറുകളും മറ്റും ഹെല്‍ത്ത് സെന്ററിന് നല്‍കും. ഡോ.ശ്രീജിത് എം.കുമാര്‍ എംഡി അദ്ധ്യക്ഷനായിരിക്കുന്ന യോഗത്തില്‍ എംജി സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ.എ.സുകുമാരന്‍ നായര്‍ വിശിഷ്ടാതിഥിയായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍