സ്‌പെക്ട്രം അഴിമതി: മറച്ചുവെയ്‌ക്കാനൊന്നുമില്ലെന്ന്‌ പ്രധാനമന്ത്രി

December 20, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതികേസില്‍ തനിക്ക്‌ യാതൊന്നും മറച്ചുവെയ്‌ക്കാനൊന്നുമില്ലെന്നും കേസുമായി ബന്ധപ്പെട്ട്‌ പബ്ലിക്‌ എക്കൗണ്ട്‌സ്‌ കമ്മറ്റിക്കുമുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌ പറഞ്ഞു. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി കേസ്‌ സംബന്ധിച്ച പി.എ.സിയുടെ റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യും. ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യം വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ മാത്രമേ സഹായിക്കൂ. 2ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത്‌ അഴിമതി ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തും. ഏത്‌ ഉന്നതനായാലും വെറുതെവിടില്ല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തനം അഴിമതിയില്ലാത്തതായിരിക്കണമെന്ന്‌ അദ്ദേഹം പ്രവര്‍ത്തകരെ ഉദ്‌ബോധിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം