ഗുരുവായൂര്‍: കാമറകളുടെ ഉദ്ഘാടനം 9ന് നടക്കും

January 29, 2014 കേരളം

ഗുരുവായൂര്‍: ക്ഷേത്രസുരക്ഷാപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കാമറകളുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫിബ്രവരി ഒമ്പതിന്  നിര്‍വ്വഹിക്കും.  വിവിധ സ്ഥലങ്ങളിലായി പതിനെട്ട് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കിഴക്കേനട, പടിഞ്ഞാറെനട, മഞ്ജുളാല്‍, പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, ഇന്നര്‍ റിങ്ങ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണിത്.

കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ.യുടെ വികസനഫണ്ടില്‍നിന്ന് 14 ലക്ഷം രൂപ ചെലവിട്ടാണ് കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം